സിപിഎം അക്രമത്തില്‍ വ്യാപക പ്രതിഷേധം

Friday 28 July 2017 9:16 pm IST

തൃശൂര്‍: ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെയുണ്ടായ സിപിഎം അക്രമത്തില്‍ വ്യാപക പ്രതിഷേധം. ജില്ലയിലെങ്ങും ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബിജെപി ഓഫീസ് പരിസരത്തു നിന്നാരംഭിച്ച പ്രകടനം കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്ത് സമാപിച്ചു. ദേശീയ നിര്‍വാഹക സമിതിയംഗം പി.എസ്.ശ്രീരാമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എ.നാഗേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറിമാരായ കെ.പി. ജോര്‍ജ്, അഡ്വ.കെ.കെ. അനീഷ്‌കുമാര്‍, സംസ്ഥാന ഉപാധ്യക്ഷ എം.എസ്.സമ്പൂര്‍ണ, സുരേന്ദ്രന്‍ ഐനികുന്നത്ത്, അനീഷ് ഇയ്യാല്‍, ജസ്റ്റിന്‍ ജേക്കബ്, ഇ.മുരളീധരന്‍, അഡ്വ.ഉല്ലാസ് ബാബു, ഇ.എം.ചന്ദ്രന്‍, വിനോദ് പൊള്ളഞ്ചേരി, സുധീഷ് മേനോത്ത്പറമ്പില്‍, ഗിരീഷ്, ഷാജന്‍ ദേവസ്വം പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം. മണലൂര്‍: ബിജെപി മണലൂര്‍ നിയോജക മണ്ഡലം കമ്മറ്റി കാഞ്ഞാണി സെന്ററില്‍ നടത്തിയ പ്രതിഷേധ പ്രകടനം ജില്ലാ വൈ. പ്രസിഡണ്ട് ജസ്റ്റിന്‍ ജേക്കബ് ഉദ്്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് സുധീഷ് മേനോത്തുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. സര്‍ജ്ജു തൊയക്കാവ്, എ. എമോദ്, ഉണ്ണികൃഷണന്‍ മാടമ്പത്ത്, മനോജ് മാനിന, ജെ. രമാദേവി, സിന്ധു ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. വടക്കാഞ്ചേരി: വടക്കാഞ്ചേരിയില്‍ നടത്തിയ പ്രകടനത്തിന് പി കെ ഗോപി ഭാസ് ,അഡ്വ ഗിരിജന്‍ നായര്‍, നഗരസഭാ കൗണ്‍സിലര്‍ച്ച് ചന്ദ്ര മോഹന്‍ കുമ്പളങ്ങാട് എന്നിവര്‍ നേതൃത്വം നല്‍കി; ചാവക്കാട് നടന്ന പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും ബി.ജെ.പി ഗുരുവായൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം.കെ.ഷണ്‍മുഖന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സുമേഷ് തേര്‍ളി അദ്യക്ഷനായി. പ്രകടനത്തിന് നേതാക്കളായ പ്രസന്നന്‍ പാലയൂര്‍, അന്‍മോല്‍ മോത്തി, രാജു ശിവാനന്ദന്‍, അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി. മേലൂര്‍ പഞ്ചായത്ത് സമതിയുടെ പ്രതിഷേധ പ്രകടനം കൊരട്ടി പോലീസ് തടയാന്‍ ശ്രമിച്ചത് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ബഹളത്തിന് കാരണമായി. പ്രതിക്ഷേധ യോഗത്തില്‍ പഞ്ചായത്ത് സമതി പ്രസിഡന്റ് പി.ആര്‍.ശിവ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാജു കോക്കാടന്‍ ഉദ്ഘാടനം ചെയ്തു.പി.എന്‍.സുരേഷ്,കെ.കെ.രവി,കെ.കെ.കുട്ടപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സുരേഷ് മണക്കാട്ടുപടി,ബാബു പുല്ലേലി, പി.ആര്‍,രാമദാസ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. കൊരട്ടിയില്‍ നടന്ന പ്രതിഷേധ യോഗം മണ്ഡലം പ്രസിഡന്റ് കെ.എ.സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് പ്രസിഡന്റ് സി.ആര്‍.അജേഷ്, വി.സി.സിജു, പട്ടിക ജാതി മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി സജീവ് പള്ളത്ത്, എ.ജി.രാജേഷ്, ടി.എന്‍.അശോകന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പാവറട്ടി: ബി.ജെ.പി മുല്ലശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രകടനവും പെതുയോഗവും സംഘടിപ്പിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ മാടമ്പത്ത് ഉദ്്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എം അരുണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം മോഹനന്‍ കളപ്പുരയ്ക്കല്‍, ശ്രീജിത്ത് എന്‍.എസ്, ഷാജു ഉള്ളടത്തില്‍, മഞ്ജുനാഥ് വി.കെ, സനീഷ് വി.എം എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുടയില്‍ നടന്ന പ്രകടനത്തിന് നിയോജകമണ്ഡലം പ്രസിഡണ്ട് ടി.എസ്.സുനില്‍കുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.സി.വേണുമാസ്റ്റര്‍, ഒബിസി മോര്‍ച്ച ജില്ല വൈസ് പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, മണ്ഡലം ട്രഷറര്‍ ഗിരിശന്‍ കിഴുത്താണി, സെക്രട്ടറി അമ്പിളി ജയന്‍, മുനിസിപ്പല്‍ പ്രസിഡണ്ട് വി.സി.രമേശ്, കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമാപനസമ്മേളനത്തില്‍ ജില്ല വൈസ് പ്രസിഡണ്ട് ഇ.മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ചേലക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേലക്കര സെന്ററില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മണ്ഡലം വൈസ് പ്രസിഡണ്ട് ഗ് അനില്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജന സെക്രട്ടറി രാജേഷ് നമ്പ്യാത്ത് ഉദ്ഘാടനം ചെയ്തു. കാര്‍ത്തികേയന്‍, ഹഹരിദാസ്, സണ്ണി ആടുപാറ, ഉണ്ണികൃഷ്ണന്‍, ശ്രീകാന്ത്, ജയകൃഷ്ണന്‍, രാജപ്പന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. പഴയന്നൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രഭാകരന്‍ മാഞ്ചാടി, കൃഷ്ണന്‍കുട്ടി, സുരേഷ് കുമാര്‍, അജിത്, ഉണ്ണികൃഷ്ണന്‍, മനോഹരന്‍, ദിലീപ്കുമാര്‍, വാസുദേവന്‍, സൂര്യപ്രകാശ്, പ്രദീപ്, കമലാകരന്‍, ലിജേഷ്, സജികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.