സിപിഎം അക്രമം: പ്രതിഷേധം ശക്തം

Friday 28 July 2017 9:20 pm IST

ആലപ്പുഴ: സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെമ്പാടും പ്രകടനങ്ങളും സമ്മേളനങ്ങളും നടന്നു. ആലപ്പുഴയില്‍ നടന്ന സമ്മേളനം ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന കാര്യാലയം ആക്രമിച്ച് സംസ്ഥാന അദ്ധ്യക്ഷനെ വകവരുത്താനുള്ള സിപിഎമ്മിന്റെ ശ്രമത്തിന് പോലീസ് സഹായിച്ചു എന്നതിന്റെ വ്യക്തമായ തെളിവുകളാണ് സിസിടിവി ദൃശ്യങ്ങള്‍ എന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ആലപ്പുഴ മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ അദ്ധ്യക്ഷനായി. അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത്, ആലപ്പുഴ ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്‍, മണ്ഡലം ഭാരവാഹികളായ രഞ്ചന്‍ പൊന്നാട്, വി.സി. സാബു, ജി. മോഹനന്‍, വി. ബാബുരാജ്, ആര്‍. കണ്ണന്‍, ബിജു തുണ്ടിയില്‍, സംസ്ഥാന സമിതിയംഗം അഡ്വ. രണ്‍ജീത് ശ്രീനിവാസ്, യൂവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രഞ്ജീത്, എ.ഡി. പ്രസാദ് കുമാര്‍, മധു നായര്‍, അനില്‍ കുമാര്‍ എന്നിവരും സംസാരിച്ചു. അമ്പലപ്പുഴ ഇരട്ടക്കുളങ്ങരയില്‍ നടന്ന പ്രകടനത്തിന് കൊട്ടാരം ഉണ്ണികൃഷ്ണന്‍, കെ. അനില്‍കുമാര്‍, അനില്‍ പാഞ്ചജന്യം, സന്ധ്യാ മനീഷ്, ശ്രീലേഖ രമേശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നീരേറ്റുപുറത്തു നടന്ന പ്രകടനം എടത്വായില്‍ സമാപിച്ചു. കെ. ബിജു, എം.എസ്. മധുസൂദനന്‍, മണിക്കുട്ടന്‍ ചേലേക്കാട്, പി.എന്‍. രാജുകുട്ടി, വര്‍ഗീസ്, വിജയകുമാര്‍, സി. കൃഷ്ണമ്മ, സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പൂച്ചാക്കല്‍ നടന്ന പ്രകടനത്തിന് ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. ബി. ബാലാനന്ദന്‍, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് കെ.എം. മഹേഷ്, ബിഎംഎസ് മേഖലാ സെക്രട്ടറി കെ.എസ്. പ്രദീപ്, ബി ജെ പി മണ്ഡലം വൈസ് പ്രസിഡന്റ് സി.ആര്‍. രാജേഷ്, മണ്ഡലം സെക്രട്ടറി സി. മിഥുന്‍ലാല്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വിമല്‍ രവീന്ദ്രന്‍, പട്ടികജാതി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി.കെ. ഗോപിദാസ്, എബ്രഹാം വാഴത്തറ, അമ്പിളി ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുറവൂരില്‍ നടന്ന പ്രകടനത്തിന് ബിജെപി ദക്ഷിണ മേഖലാ സെക്രട്ടറി എല്‍. പത്മകുമാര്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന്‍, അരൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍, സി. മധുസൂദനന്‍, എസ്. ദിലീപ് കുമാര്‍, എന്‍.വി. പ്രകാശന്‍, കെ.കെ. സജീവന്‍, സിജേഷ് ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. ചേര്‍ത്തലയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് സാനു സുധീന്ദ്രന്‍, ജില്ലാ സെക്രട്ടറിമാരായ ടി. സജീവ് ലാല്‍, സുമി ഷിബു, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അരുണ്‍.കെ പണിക്കര്‍, എം. എസ് ഗോപാലകൃഷ്ണന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം പി.കെ. ബിനോയ്, എസ്. പത്മകുമാര്‍, കെ.വി.ബാബു എന്നിവര്‍ നേതൃത്വം നല്‍കി. തുറവൂരില്‍ നടന്ന പ്രകടനത്തിന് ബിജെപി ദക്ഷിണ മേഖലാ സെക്രട്ടറി എല്‍. പത്മകുമാര്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന്‍, അരൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍, സി. മധുസൂദനന്‍, എസ്. ദിലീപ് കുമാര്‍, എന്‍.വി. പ്രകാശന്‍, കെ.കെ. സജീവന്‍, സിജേഷ് ജോസഫ് നേതൃത്വം നല്‍കി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.