ആലപ്പുഴ: എച്ച്ഡിഎഫ്സി ലൈഫ് കോഴിക്കോട്, വശക്കാഞ്ചേരി ബ്രാഞ്ചുകളില്‍ ജീവനക്കാരായ വി.കെ. സൈനു, അജിചന്ദ്രന്‍ എന്നിവരെ അകാരണമായി പിരിച്ചുവിട്ട നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മസ്ദൂര്‍ സംഘം (ബിഎംഎസ്) എച്ച്ഡിഎഫ്സി ലൈഫിന്റെ ഓഫീസുകളില്‍ ഉപരോധസമരം നടത്തി. ആലപ്പുഴ ശാഖയ്ക്കു മുന്നില്‍ നടന്ന സമരം ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന് ഉദ്ഘാടനം ചെയ്തു. എച്ച്ഡിഎഫ്സി ലൈഫ് മാനേജ്മെന്റ് ധാര്‍ഷ്ട്യം വെടിഞ്ഞ് തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് പി.ബി. പുരുഷോത്തമന് അദ്ധ്യക്ഷനായി. ജില്ലാ ട്രഷറര്‍ ബിനീഷ് ബോയ്, പി. യശോധരന്, പി.സി. കാര്ത്തികേയന്, സി. ഷാജി, അഭിലാഷ് ബേര്‍ളി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: