സ്വാഗതസംഘം രൂപീകരിച്ചു

Friday 28 July 2017 9:36 pm IST

പറവൂര്‍: ബാലഗോകുലം പറവൂര്‍ നഗരത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കയുള്ള സ്വാഗത സംഘം രൂപീകരിച്ചു. അധ്യക്ഷനായി കാഥികന്‍ കണ്ണന്‍ ജി നാഥിനെയും രക്ഷാധികാരിമാരായി പറവൂര്‍ ജ്യോതിസ്, പ്രസന്ന ചന്ദ്ര സ്വാമി, ടി എ ബാലചന്ദ്രന്‍ നായര്‍ എന്നിവരെയും തിരഞ്ഞെടുത്തു. പദ്മജ രവീന്ദ്രന്‍, സതി മേനോന്‍, പ്രൊഫ. സതീഷ് ബാബു, അഡ്വ. വിശ്വനാഥ മേനോന്‍ എന്നിവരാണ് സഹ രക്ഷധികാരികള്‍. പി അഭിലാഷിനെ ആഘോഷപ്രമുഖ് ആയി നിശ്ചയിച്ചു. പറവൂരിലെ 12 കേന്ദ്രങ്ങളില്‍ നിന്ന് ശോഭായാത്രകള്‍ നടത്തുവാന്‍ യോഗത്തില്‍ തീരുമാനമായി. ഇതിനു മുന്നോടിയായി കുട്ടികളുടെ മത്സരങ്ങള്‍, ഉറിയടി, ഗോപൂജ എന്നിവയും വിവിധ കേന്ദ്രങ്ങളില്‍ നടക്കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.