രംഗോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

Friday 28 July 2017 9:58 pm IST

പാലക്കാട് : ജില്ലയിലെ നാടകപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ടാപ് നാടകവേദിയുടെ എട്ടാമത് രംഗോത്സവത്തിന്റെ ബ്രോഷര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളശശിധരന്‍ ചലച്ചിത്രതാരം രാജേഷ്‌ഹെബ്ബാറിന് നല്‍കി പ്രകാശനം ചെയ്തു. ടാപ് നാടകവേദി പ്രസിഡന്റ് വി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്.ദാസ്മാട്ടുമന്ത, പുത്തൂര്‍ രവി, കെ.എ.നന്ദജന്‍, രവിതൈക്കാട്, അനില്‍, ശേഖരീപുരം മാധവന്‍, രാധാകൃഷ്ണന്‍ പള്ളത്ത്, സതീഷ് രാമകൃഷ്ണന്‍, പി.എ.രമണീഭായ്, എസ്.വി.അയ്യര്‍, ജി.ശ്രീധരന്‍, സുരേഷ് കുനിശ്ശേരി എന്നിവര്‍ സംസാരിച്ചു. ടൗണ്‍ ഹാളില്‍ ആഗസ്റ്റ് 15-ന് വൈകീട്ട് അഞ്ചിന് നടക്കുന്ന രംഗോത്സവം ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് സൂപ്രണ്ട് പ്രതീഷ് കുമാര്‍ മുഖ്യാതിഥിയായിരിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീളശശിധരന്‍, വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍ ഉള്‍പ്പടെ പാലക്കാട്ടെ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ 26 പ്രമുഖ വ്യക്തികള്‍ നാടകദീപം തെളിയിക്കും. പാലക്കാട്ടെ 25 സംവിധായകര്‍ അണിയിച്ചൊരുക്കുന്ന അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള 25 നാടകങ്ങളിലൂടെ 125 പേര്‍ അഭിനേതാക്കളായി അരങ്ങിലെത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.