സിപിഎം അക്രമം: ജില്ലയിലെങ്ങും പ്രതിഷേധം

Friday 28 July 2017 10:01 pm IST

കോഴിക്കോട്: തിരുവനന്തപുരത്ത് ബിജെപി സം സ്ഥാന കമ്മിറ്റി ഓഫീസിനും ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കും നേരെയുണ്ടായ സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. തളിയിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ചു. സിപിഎം ആയുധം താഴെ വെച്ചാല്‍ മാത്രമേ സംസ്ഥാനത്ത് സമാധാനം പുലരൂ എന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ അക്രമം സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ ലക്ഷ്യം വെച്ചാണ്. അക്രമങ്ങള്‍ നടത്തുന്നവരെ നിയന്ത്രിക്കാന്‍ സിപിഎം നേതൃത്വം തയ്യാറായില്ലെങ്കില്‍ സമാധാനം ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന്‍, സംസ്ഥാന സെക്രട്ടറി പി. ശശിധരന്‍, കെ. രജി നേഷ് ബാബു, ടി. എ. നാരായണന്‍, സി. അമര്‍നാഥ് എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍മാരായ ന മ്പിടി നാരായണന്‍, ഇ. പ്രശാന്ത്കുമാര്‍, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ. രമ്യ മുരളി, ഒബിസി മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.സി. രാജന്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പി. ഹരീഷ്‌കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. താമരശ്ശേരി: ബിജെപി താമരശ്ശേരി പഞ്ചായത്തു കമ്മിറ്റി നേതൃത്വത്തില്‍ താമരശ്ശേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.പി.ശിവദാസന്‍, നേതാക്കളായ ബില്‍ ജു രാമദേശം, ബബീഷ്.എ.ക. പ്രബീഷ്.ഒ കെ. കെ.ബി.ലിജു, ലിനീഷ് ബാബു, നിധിന്‍.കെ.പി. നേതൃത്ത്വം നല്‍കി. മുക്കത്ത് നടന്ന പ്രതിഷേധ പ്രകടനത്തിന് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് സി.ടി.ജയപ്രകാശ്, മുക്കം നഗരസഭ പ്രസിഡന്റ് സി.കെ.വിജയന്‍, എം.ഇ.രാജന്‍,ബാലകൃഷ്ണന്‍ വെണ്ണക്കോട്, സുധാകരന്‍ കപ്പടച്ചാലില്‍, മോഹനന്‍ കോഴഞ്ചേരി ,നിജു മണാശേരി, അനില്‍കുമാര്‍ എടക്കണ്ടിയില്‍, സത്യന്‍ മത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി. പേരാമ്പ്രയില്‍ നടത്തിയ പ്രകടനത്തിന് മണ്ഡലം പ്രസിഡണ്ട് എന്‍.ഹരിദാസ് സെക്രട്ടറി എ.ബാലചന്ദ്രന്‍ ,കെ.എം സുധാകരന്‍, കെ.വത്സരാജ്, സി.കെസാജു, സുരേഷ് കണ്ടോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൊയിലാണ്ടി ബിജെപി കൊയിലാണ്ടിയില്‍ നടത്തിയ പ്രകടനത്തിന്. അഡ്വ.വി.സത്യന്‍ ടി.കെ.പത്മനാഭന്‍ ,വി.കെ.ജയന്‍, കെ.പി.മോഹനന്‍, വി.ഉണ്ണിക്കൃഷ്ണന്‍, അഖില്‍ പന്തലായനി ബിജു ഗോപിനാഥ്, ജയന്‍ കാപ്പാട് എന്നിവര്‍ നേതൃത്വം നല്‍കി. പന്തീരാങ്കാവ് അങ്ങാടിയില്‍ നടന്ന പ്രതിഷേധത്തിന് പി.വേലായുധന്‍, പി. ധനീഷ്, ഡി.എം. ചിത്രാകരന്‍, ഗിരീഷ്, അഡ്വ. ലൂക്കോ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. ബാലുശ്ശേരി: തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയത്തിനേരെ ഉണ്ടായ സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ബാലുശ്ശേരി ടൗണില്‍ പ്രകടനം നടത്തി. പ്രകടനത്തിന് എം.സി. ശശീന്ദ്രന്‍, അഡ്വ.കെവി. സുധീര്‍,ആര്‍.എം കുമാരന്‍, ടി. സദാനന്ദന്‍, ഇ. പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പയ്യോളി: ബിജെപി പയ്യോളി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യോളി ടൗണില്‍ നടത്തിയ പ്രകടനത്തിന് സി.പി. രവീന്ദ്രന്‍, സി. പി. സതീശന്‍, പ്രഭാകരന്‍, പ്രശാന്തി, അജയകുമാര്‍ എന്നവര്‍ നേതൃത്വം നല്‍കി. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും പ്രവര്‍ത്തകര്‍ക്ക് നേരെയുമുണ്ടായ അക്രമത്തില്‍ സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കളത്തിങ്കല്‍ ബി. സുരേഷ്‌കുമാര്‍ പ്രതിഷേധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.