ഗൂഢാലോചനയില്‍ കോടിയേരിക്കും പങ്ക് : പി.കെ. കൃഷ്ണദാസ്

Friday 28 July 2017 10:12 pm IST

കണ്ണൂര്‍: തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെ നടന്ന അക്രമത്തിലും സംസ്ഥാന അധ്യക്ഷനെ അപായപ്പെടുത്താനുളള സിപിഎം ശ്രമത്തിനും പിന്നില്‍ നടന്ന ഗൂഢാലോചനയില്‍ കോടിയേരിയ്ക്കും ആഭ്യന്തര വകുപ്പിനും പങ്കുണ്ടെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് കണ്ണൂരില്‍ പറഞ്ഞു. അതിനാല്‍ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎമ്മിന്റെ തിരുവനന്തപുരത്തെ നേതാക്കളെ മാത്രം ഉള്‍പ്പെടുത്തിയാല്‍ പോരാ. കോടിയേരിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിപട്ടികയില്‍ ചേര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സംസ്ഥാനതലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ യാത്രകളും പങ്കെടുത്ത യോഗങ്ങളും തിരുവനതപുരത്ത് നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷണങ്ങള്‍ക്ക് വിധേയമാക്കണമെന്നും അക്രമങ്ങളില്‍ ജില്ലാ സെക്രട്ടറിയുടെ പങ്ക് സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.