ബിജെപി കൗണ്‍സിലര്‍മാരുടെ വീടുകള്‍ ആക്രമിച്ചു

Friday 28 July 2017 10:14 pm IST

തിരുവനന്തപുരം: തലസ്ഥാനത്ത് വ്യാഴാഴ്ച രാത്രി നടന്ന സിപിഎം തേര്‍വാഴ്ചയില്‍ മൂന്ന് ബിജെപി കൗണ്‍സിലര്‍മാരുടെ വീടുകള്‍ തകര്‍ന്നു. മണക്കാട് കൗണ്‍സിലര്‍ കൂടിയായ നഗരസഭ നികുതി അപ്പീല്‍കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിമി ജ്യോതിഷ്, ആറ്റുകാല്‍ കൗണ്‍സിലര്‍ ആര്‍.സി. ബീന, ചാല കൗണ്‍സിലര്‍ എസ്.കെ.പി. രമേശ് എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ചാല, മണക്കാട്, കുര്യാത്തി, ആറ്റുകാല്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് സിപിഎം നടത്തിയ ആക്രമണത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്. കൗണ്‍സിലര്‍മാര്‍ക്കു പുറമെ എബിവിപി പ്രവര്‍ത്തകന്‍ സൂരജ്, ബിജെപി പ്രാദേശിക നേതാക്കളായ സുനില്‍കുമാര്‍, കുര്യാത്തി പദ്മദാസ്, ബിജെപി ഏര്യാ ജനറല്‍ സെക്രട്ടറി രാജേഷ്, ആര്‍എസ്എസ് നഗര്‍ സേവാപ്രമുഖ് സുരേഷ് എന്നിവര്‍ക്ക് സിപിഎം ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെല്ലാംവിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.