കുഞ്ഞാടുകളുടെ കണക്കെടുപ്പില്‍ കെ.ആര്‍.നാരായണനും വേണമെന്ന ചിന്തയ്ക്ക് മാപ്പില്ല : എന്‍.കെ.നീലകണ്ഠന്‍ മാസ്റ്റര്‍

Friday 28 July 2017 10:48 pm IST

അന്തരിച്ച മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണനും കുടുംബവും തലമുറകളായി ഹിന്ദുമത വിശ്വാസികളായിരുന്നു. അദ്ദേഹത്തിന്റെയും പത്‌നി ഉഷാ നാരായണന്റെയും ശേഷിപ്പുകള്‍ക്ക് ഒരു ക്രിസ്ത്യന്‍ പള്ളി കല്ലറ സ്ഥാപിച്ചുവെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണ്.കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് നീലകണ്ഠന്‍ മാസ്റ്റര്‍ പ്രതികരിച്ചു. ഇത് പ്രതിഷേധാര്‍ഹമാണ്. ആ കുടുംബത്തിലെ ഒട്ടുമിക്ക പേരെയും അടുത്തറിയുന്നയാളാണ് ഞാന്‍. അദ്ദേഹത്തിന്റെ ഒരു ജ്യേഷ്ഠന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഉന്നത പദവിയിലിരുന്നയാളാണ്. സഹോദരി ഭാര്‍ഗവി ക്ഷേത്ര ദര്‍ശനം മുടക്കാത്ത ഹിന്ദുമത വിശ്വാസി. കുഞ്ഞാടുകളുടെ കണക്കെടുപ്പില്‍ ഭാരതത്തിന്റെ പരമോന്നത പദവിയിലിരുന്ന ഒരാള്‍ വേണമെന്ന ദുഷിച്ച ചിന്ത മാപ്പര്‍ഹിക്കുന്നതല്ല. മതപരിവര്‍ത്തന തന്ത്രം: ഇ.എസ്.ബിജു മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ പേരില്‍ ദല്‍ഹി സിഎന്‍ഐ സഭാ പള്ളി സെമിത്തേരിയില്‍ കല്ലറ പണിതത് ക്രൈസ്തവ സമൂഹത്തിന്റെ മതപരിവര്‍ത്തന തന്ത്രമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു. അദ്ദേഹത്തിന്റെ ഭൗതികശരീരം ഹിന്ദു മതാചാര പ്രകാരം യമുനാ നദിക്കരയിലെ ഏകതാ സ്ഥലിലാണ് സംസ്‌കരിച്ചത്. എന്നിരിക്കെ കെ.ആര്‍. നാരായണന്‍ അന്ത്യവിശ്രമം കൊള്ളുന്നത് സഭാ സെമിത്തേരിയിലാണെന്ന വാദം ആഗോളമത പരിവര്‍ ത്തന അജണ്ടയുടെ ഭാഗമാണ്. ഇതര മതവിശ്വസികള്‍, പരിവര്‍ത്തിത ക്രൈസ്തവര്‍, മാമോദീസ മുങ്ങാത്തവര്‍ തുടങ്ങിയവര്‍ക്ക് പള്ളി സെമിത്തേരിയില്‍ സംസ്‌ക്കാരം അനുവദിക്കാത്ത സഭകളാണ് കെ.ആര്‍. നാരായണന് കല്ലറ പണിത്, മരണശേഷം അദ്ദേഹത്തെ മാമോദീസാ മുക്കാന്‍ ശ്രമിക്കുന്നത്. ഇ.എസ്.ബിജു പറഞ്ഞു. ദളിതരോടുള്ള വെല്ലുവിളി: ശ്രീരാമന്‍ കൊയ്യോന്‍ ദളിത് സമൂഹത്തോടുള്ള വെല്ലുവിളിയാണ് കെ.ആര്‍.നാരായണന്റെ പൈതൃകത്തെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിലൂടെ ക്രൈസ്തവ മത നേതൃത്വം നടത്തുന്നതെന്ന് ആദിവാസി ദളിത് മുന്നേറ്റസമിതി അദ്ധ്യക്ഷന്‍ ശ്രീരാമന്‍ കൊേയ്യാന്‍ പറഞ്ഞു. പട്ടികജാതി സമൂഹത്തില്‍ നിന്ന് ഉയര്‍ന്ന് രാഷ്ട്രപതി സ്ഥാനത്തു വരെ എത്തിയ കെ.ആര്‍.നാരായണനെ മരണാനന്തര മതം മാറ്റത്തിലൂടെ അപഹസിക്കുകയാണന്നും ദളിതരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കവര്‍ന്നവര്‍ ഇന്ന് അവരുടെ പൈതൃകം കൂടി സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. പൗരാവകാശത്തിനു മേലുള്ള കടന്നുകയറ്റം: പുന്നല ശ്രീകുമാര്‍ ഏത് മതത്തില്‍ വിശ്വസിക്കണമെന്നത് ഓരോ വ്യക്തിയുടേയും മൗലികാവകാശമാണെന്ന് കെപിഎംഎസ് പുന്നല വിഭാഗം രക്ഷാധികാരി പുന്നല ശ്രീകുമാര്‍. അന്തരിച്ച രാഷ്ട്രപതി കെ.ആര്‍. നാരായണനും അദ്ദേഹത്തിന്റെ കുടുംബവും തലമുറകളായി ഹിന്ദുമത വിശ്വാസികളായിരുന്നു. ജീവിച്ചിരുന്നപ്പോള്‍ ആരും ചോദ്യം ചെയ്യപ്പെടാത്ത അദ്ദേഹത്തിന്റെ വിശ്വാസങ്ങളെ മരണശേഷം തിരുത്തുന്നത് ആശാവഹമല്ല. നിക്ഷിപ്ത താല്‍പര്യം ഇതിനു പിന്നിലുള്ളതായി സംശയിക്കുന്നു. അവസാന കാലത്ത് ശാന്തിഗിരി ആശ്രമവുമായി സഹകരിച്ചിരുന്ന കെ.ആര്‍.നാരായണന്‍ ഹൈന്ദവ ദര്‍ശനങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും തല്‍പരനായിരുന്നു. അദ്ദേഹത്തിനും പത്‌നിക്കും കല്ലറ പണിഞ്ഞതോടെ ചരിത്രമാണ് തിരുത്തി എഴുതപ്പെടുന്നത്. ഇത് അനുവദിച്ചുകൂട. വരും തലമുറയെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.