തിരുവനന്തപുരം: തലസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസിന്. വ്യാഴാഴ്ച രാത്രി ഒമ്പതിന് ഇത് സംബന്ധിച്ച് രേഖാമൂലം റിപ്പോര്‍ട്ട് നല്‍കിയെന്നും ഇന്റലിജന്‍സ് മേധാവി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
പാര്‍ട്ടി ഓഫീസുകള്‍ക്കും നേതാക്കള്‍ക്കും നേരെ അക്രമം നടക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. ഒരാഴ്ചയായി നഗരത്തില്‍ അടിക്കടി നടന്നുവരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. തലസ്ഥാനത്തെ സംഘര്‍ഷം സംസ്ഥാനത്ത് എല്ലായിടത്തും വ്യാപിക്കാന്‍ ഇടയുണ്ട്.
ഉത്തരമേഖല എഡിജിപിയും തൃശൂര്‍ റേഞ്ച് ഐജിയും ജാഗ്രത പാലിക്കണമെന്നും പ്രത്യേക നിര്‍ദ്ദേശം നല്കി. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്നും ആരും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: