പുതുശ്ശേരി: ഭരണഘടന അനുശാസിക്കന്ന രീതിയില്‍ നിയോഗിക്കപ്പെട്ട നോമിനേറ്റഡ് എംഎല്‍എമാരെ നിയമസഭയില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഇന്ത്യയിലെ പത്തൊമ്പതാമത്തെ എന്‍ഡിഎ മന്ത്രിസഭ ഉടന്‍ തന്നെ പുതുച്ചേരി ഭരിക്കുമെന്ന് ബിജെപി അഖിലേന്ത്യാ സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷ്. പുതുശ്ശേരി സൊക്കനാഥന്പേട്ട തമിഴ് കല്ല്യാണമണ്ഡപത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാന എക്സികുട്ടീവ് കമ്മിറ്റി യോഗത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ പ്രസിഡണ്ട് എ.പി.ജെ.അബ്ദുള്‍ കലാമിന്റെ സംസ്കാര ചടങ്ങില്‍പോലും പങ്കെടുക്കാന്‍ മടികാണിച്ചവര്‍ ഇന്ന് അദ്ദേഹത്തിന്റെ ജന്മനാട്ടില് മോഡി ഉദ്ഘാടനം നിര്‍വഹിക്കുന്ന സ്മാരക സമര്‍പ്പണ ചടങ്ങില്‍ കാത്ത് കെട്ടികിടക്കുകയാണ്.
ഓരോ ദിവസവും വന്നു കൊണ്ടിരിക്കുന്ന മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ചീഞ്ഞുനാറുന്ന അഴിമതിക്കഥകള്‍ പുറത്ത് വന്നു കൊണ്ടിരിക്കെ കോണ്‍ഗ്രസ്സ് മുക്ത ഭാരതം അകലെയല്ലെന്ന് ജനം മനസ്സിലാക്കി കഴിഞ്ഞു.
പുതുച്ചേരിയിലേയും കഴിഞ്ഞ കാല അഴിമതിക്കഥകള്‍ പുകമറ നീക്കി പുറത്ത് വരാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സംസ്ഥാന അധ്യക്ഷന്‍ സ്വാമിനാഥന് എംഎല്‍എ അധ്യക്ഷം വഹിച്ചു. പുതുതായി നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട എംഎല്‍എമാരെ വേദിയില്‍ ആദരിച്ചു.
മാഹിയില്‍ നിന്നും സംസ്ഥാന എക്സിക്യുട്ടീവ് അംഗം വിജയന് പൂവ്വച്ചേരി, മേഖലാപ്രസിഡണ്ട് സത്യന് കുനിയില്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: