പയ്യന്നൂര്‍: പയ്യന്നൂരില്‍ കഴിഞ്ഞദിവസം നടന്ന എടിഎം കവര്‍ച്ചാശ്രമവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പെരുമ്പയിലെ പുതിയ ബസ്സ്റ്റാന്റിന് സമീപമുള്ള കോര്പ്പറേഷന് ബാങ്കിന്റെ പയ്യന്നൂര്‍ ശാഖാ എടിഎമ്മിലാണ് കഴിഞ്ഞ ദിവസം മോഷണ ശ്രമം ഉണ്ടായത്. തൂവാലകൊണ്ട് മറച്ച യുവാവിന്റെ ചിത്രം എടിഎമ്മിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമീപ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. പയ്യന്നൂര്‍ എസ്ഐ കെ.പി.ഷൈനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: