എസ്.എഫ്.ഐ ജില്ല ാപ്രസിഡന്റിന്റെ മര്‍ദിച്ചെന്നാരോപിച്ച് പൊലീസ് സ്റ്റേഷനില്‍ സംഘര്‍ഷം

Friday 28 July 2017 11:21 pm IST

ബത്തേരി: ജിഷ്ണു വേണുഗോപാലിനെ അറസ്റ്റ് ചെയ്തതറിഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയ എസ്.എഫ്.ഐ ജില്ലഎസ്.എഫ്.ഐ ജില്ല പ്രസിഡന്റിന്റെ മര്‍ദിച്ചെന്നാരോപിച്ച് പൊലീസ് സ്റ്റേഷനില്‍ സംഘര്‍ഷം പ്രസിഡന്റ് മുഹമ്മദ് ഷാഫിയെ മര്‍ദിച്ചെന്നാരോപിച്ച് സി.പി.എം പ്രവര്‍ത്തര്‍ പൊലീസ് സ്റ്റേഷനില്‍ സംഘര്‍ഷമുണ്ടാക്കി. മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ എത്തിയത്. പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് നടത്തിയ പ്രവര്‍ത്തകര്‍ പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ തിരിഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി കെ. റഫീഖ് ബത്തേരി പൊലീസ് സി.ഐ. എം.ഡി. സുനിലിനേയും മറ്റ് പൊലീസിനേയും വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് സംഭവ സ്ഥലത്തെത്തിയ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയും പൊലീസിന് നേരെ തിരിയുകയും സി.ഐക്ക് നേരെ തട്ടിക്കയറുകയും ചെയ്തു. എന്നാല്‍ പൊലീസ് പറയുന്നതിങ്ങനെ, ജിഷ്ണുവിനെ അറസ്റ്റ് ചെയ്തതറിഞ്ഞെത്തിയ ഷാഫി സ്റ്റേഷനില്‍ കയറി ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞു. സ്റ്റേഷനില്‍ നിന്നും പുറത്തു പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാതെ ചീത്ത വിളി തുടര്‍ന്നു. ഇതെത്തുടര്‍ന്ന് ഇദ്ദേഹത്തെ സ്റ്റേഷനില്‍ നിന്നും പുറത്താക്കുകയായിരുന്നു. എന്നാല്‍ ഷാഫി നേരെ പോയി താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റായി. കൈയ്യേറ്റം നടക്കാത്തതിനാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാന്‍ സാധിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു. ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ്, മുസിപ്പില്‍ ചെയര്‍മാന്‍ സി.കെ. സഹദേവന്‍, ഏരിയ സെക്രട്ടറി ബേബി വര്‍ഗീസ്, കെ. ശശാങ്കന്‍, വി.ടി. ബേബി എന്നിവരും സംഘര്‍ഷ സ്ഥലത്തുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.