സിയോൾ: അമേരിക്കയിലെ പല പ്രമുഖ നഗരങ്ങളും തങ്ങളുടെ മിസൈൽ പരിധിക്കുള്ളിലാണെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. കഴിഞ്ഞ ദിവസം ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതിനു ശേഷമാണ് കിം ജോങ് ഇത്തരത്തിൽ പ്രസ്താവന നടത്തിയത്.
‘അമേരിക്ക പൂർണ്ണമായും തങ്ങളുടെ മിസൈൽ പരിധിക്കുള്ളിലാണ്, എപ്പോൾ എവിടെ വച്ച് വേണമെങ്കിലും അമേരിക്കക്കെതിരെ തങ്ങൾക്ക് മിസൈലുകൾ പ്രയോഗിക്കാനാകും’- കിം ജോങ് പറഞ്ഞു. ഉത്തരകൊറിയയുടെ മിസൈൽ പ്രകടനങ്ങളിൽ രാഷ്ട്രത്തിന്റെ നേതാവ് വളരെയധികം സന്തോഷവാനാണെന്ന് ഉത്തരകൊറിയയുടെ വാർത്താ ഏജൻസി കെസിഎൻഎ അറിയിച്ചു.
വെള്ളിയാഴ്ച ഉത്തരകൊറിയയുടെ ജഗാംഗ് പ്രവിശ്യയില്‍നിന്ന് അര്‍ധരാത്രിയാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. 3,000 കി.മീ ഉയരത്തില്‍ പറന്ന മിസൈല്‍ ജപ്പാന് കടലിലാണ് പതിച്ചത്. അമേരിക്കന്‍ സ്റ്റേറ്റായ കൊളറാഡോയുടെ തലസ്ഥാനമായ ഡെന്‍വര്‍, ഷിക്കാഗോ എന്നിവ പുതിയ മിസൈലിന്റെ പരിധിയില്‍വരുമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: