തൃപ്രങ്ങോട് ശിവക്ഷേത്രത്തിലെ ചുമര്‍ചിത്രങ്ങള്‍ക്ക് പുതുജീവന്‍

Saturday 29 July 2017 1:20 pm IST

തിരൂര്‍: ശ്രീതൃപ്രങ്ങോട് മഹാശിവക്ഷേത്രത്തിലെ ശ്രീമൂലസ്ഥാനത്തെ ചുമര്‍ചിത്രങ്ങള്‍ പുനരാവിഷ്‌ക്കരിച്ചു. സാമൂതിരിരാജയുടെ പേഴ്‌സണല്‍ സെക്രട്ടറി രാമവര്‍മ്മ രാജയും അഡ്വ.ഗോവിന്ദ് ചന്ദ്രശേഖര്‍രാജയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചുമര്‍ചിത്രങ്ങള്‍ നശിച്ചുകൊണ്ടിരിക്കുകയായിരുന്നു. പഴയ രൂപവും ഭാവവും വര്‍ഷങ്ങള്‍ നീണ്ട പഠനത്തിലൂടെ ബാബുസോമന്‍ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുനരാവിഷ്‌കരിച്ചത്. പ്രകൃതിദത്ത വര്‍ണ്ണങ്ങള്‍ ഉപയോഗിച്ച് പുരാതനമായ ശൈലിയില്‍ ചുമരുകള്‍ തയ്യാറാക്കിയതാണ് രചന നടത്തിയത്. ചുവപ്പ്, മഞ്ഞ, നീല, വെള്ള, കറുപ്പ് എന്നീ വര്‍ണ്ണങ്ങളാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. ശിവനുമായി ബന്ധപ്പെട്ട കഥാസന്ദര്‍ഭങ്ങളാണ് ചിത്രങ്ങളും ഇതിവൃത്തം. കൂടാതെ കൃഷ്ണ കഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.