വെള്ളറട: ജനമൈത്രി പോലീസ് നെയ്യാറ്റിന്‍കര സബ് ഡിവിഷനും സ്വദേശാഭിമാനി ജേര്‍ണലിസ്റ്റ് ഫോറം നെയ്യാറ്റിന്‍കര പ്രസ് ക്ലബും സംയുക്തമായി സ്കൂള്‍ കുട്ടികള്‍ക്കായി ആവിഷ്കരിച്ച ലഹരിവിരുദ്ധ ബോധവത്കരണ യജ്ഞം കരുതല്‍ പദ്ധതിക്ക് ഉണ്ടന്‍കോട് സെന്റ് ജോണ്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. ജനമൈത്രി സംസ്ഥാന കോര്‍ഡിനേറ്റര്‍ സതീഷ്ചന്ദ്രന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ലഹരിവിമുക്ത വിദ്യാലയം ലഹരിവിമുക്ത സമൂഹം എന്ന സന്ദേശവുമായി ബോധവത്കരണ ക്ലാസ്സും അദ്ദേഹം നയിച്ചു. വെള്ളറട സിഐ അജിത്കുമാര്‍ അധ്യക്ഷനായ യോഗത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ യേശുദാസ്, ഹെഡ്മിസ്ട്രസ് ഫിലോമിന, എസ്പിസി കണ്‍വീനര്‍ ബിജു, വെള്ളറട എസ്ഐ വിജയകുമാര്‍, കരുതല്‍ പദ്ധതി വൈസ് ചെയര്മാന് എ.വി. സജിലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: