കൊട്ടാരക്കര: തെങ്ങ് വീണ് വീട് തകര്‍ന്നു. പള്ളിക്കല്‍ ചെമ്പന്‍ പൊയ്കയില്‍ പള്ളിവടക്കേതില്‍ പ്രേമരാജിന്റെ വീടിനു മുകളിലേക്കാണ് തെങ്ങ് കടപുഴകി വീണത്. വ്യാഴാഴ്ച രാത്രി രണ്ടോടെയാണ് സംഭവം. ഓടും ഷീറ്റും പാകിയിരുന്ന വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. പ്രേമരാജും ഭാര്യ ഓമനയും മകളും വീട്ടിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: