നായാട്ടുപാറ: ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് ബൗദ്ധിക് പ്രമുഖും പട്ടാനൂര് കെപിസി എച്ച്എസ്എസ് പ്രിന്‍സിപ്പലും സാമൂഹ്യ സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യവുമായ ഒ.ശ്രീധരന് മാസ്റ്ററുടെ (ഒഎസ്കെ എരമംഗലം) ആറാം ചരമവാര്‍ഷികം ആചരിച്ചു. കുന്നോത്തെ വീട്ടുവളപ്പില്‍ ഇന്നലെ രാവിലെ പുഷ്പാര്‍ച്ചന, അനുസ്മരണം എന്നിവയും ഉണ്ടായിരുന്നു. എ.കൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ബാനിഷ് അനുസ്മരണ പ്രഭാഷണം നടത്തി. എ.ദാമോദരന്‍, കെ.കെ.ചൂളിയാട്, പി.വി.ദേവദാസ്, കെ.മോഹന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: