കോട്ടയം: ജന്മഭൂമി കോട്ടയം യൂണിറ്റ് മാനേജര്‍ സി.ബി. സോമന് (53) അന്തരിച്ചു. മസ്തിഷ്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അന്ത്യം. കുമാരനല്ലൂര്‍ കടന്നക്കുടി ക്ഷേത്രത്തിന് സമീപം സുജേഷ് ഭവനില്‍ എത്തിച്ച മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തില്‍ സംസ്ക്കരിക്കും.
രാഷ്ട്രീയസ്വയം സേവക സംഘം ജില്ലാ സേവാപ്രമുഖ്, വിഭാഗ് സേവാപ്രമുഖ് തുടങ്ങി വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. സാമൂഹ്യ സംഘടനയായ ‘തക്ഷമ’യുടെ ജില്ലാ സെക്രട്ടറിയാണ്.
വയലാ പത്മവിലാസത്തില്‍ പരേതരായ ബാലകൃഷ്ണന് നായരുടെയും പാറുക്കുട്ടിയമ്മയുടെയും (പൊന്നമ്മ) മകനാണ്. കുമാരനല്ലൂര്‍ ചന്ദ്രവിലാസത്തില്‍ ബാലകൃഷ്ണന് നായരുടെ അനന്തരവനാണ്.
മാന്നാനം പൊന്മലയില് ഗീതയാണ് ഭാര്യ. പത്മനാഭന് നായര്‍, ശശിധരന് നായര്‍, ദിവംഗതനായ ഗോപാലകൃഷ്ണന് നായര്‍, സരോജം, ലളിത, ശോഭന, ശ്രീദേവി, അനില്‍കുമാര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: