നിറയെ വാഹനങ്ങള്‍; ഗതാഗത സ്തംഭനം പതിവ് കാഴ്ച
കാഞ്ഞങ്ങാട്: നടപ്പാതയുള്‍പ്പെടെ റോഡ് മുഴുവന്‍ വാഹനങ്ങള്‍. കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത സ്തംഭനം പതിവ് കാഴ്ചയാവുന്നു. ബസ് സ്റ്റാന്റും റോഡും തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ബസ് സ്റ്റാന്റിനകത്ത് ബസുകള്‍ കയറാതെ റോഡരികില്‍ യാത്രക്കാരെ ഇറക്കുന്നതും കാഞ്ഞങ്ങാടിന്റെ ട്രാഫിക്ക് നിയന്ത്രണ സംവിധാനത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. കൃത്യമായ രൂപത്തില്‍ ഇപ്പോഴും നഗരത്തില്‍ ഓട്ടോ സ്റ്റാന്റോ, ടാക്സി സ്റ്റാന്റോ ഇല്ല. നഗരസഭ ഇപ്പോഴും അതിന് പ്രത്യേക ഇടം ഒരുക്കിയിട്ടുമില്ല. റോഡില്‍ തന്നെയാണ് ഓട്ടോസ്റ്റാന്റും ടാക്സിസ്റ്റാന്റുമുള്ളത്. കോട്ടച്ചേരിയില്‍ മൂന്നിടത്താണ് ഓട്ടോസ്റ്റാന്റുള്ളത്. ടാക്സി സ്റ്റാന്റിന്റെയും അവസ്ഥയും ഇതു തന്നെയാണ്. റോഡില്‍ തന്നെ ഓട്ടോ റിക്ഷകളും ടാക്സി വാഹനങ്ങളും നിര്‍ത്തിയിടുന്നതും കുടാതെ റോഡ് മുഴുവനും വാഹനങ്ങള്‍ നില്ക്കുന്നതും കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗത സ്തംഭനത്തിന് കാരണമാകുന്നു. ട്രാഫിക്ക് നിയന്ത്രണ സംവിധാനം നഗരത്തില്‍ ഇല്ലാത്തതും നഗരസഭയ്ക്ക് ഇപ്പോഴും കാഞ്ഞങ്ങാട് നഗരത്തെ കുറിച്ച് ബോധ്യമില്ലാത്തതുമാണ് ഗതാഗതകുരുക്കിന് ഇടയാക്കുന്നത്. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയില്‍ ട്രാഫിക്ക് സിഗ്നല്‍ സംവിധാനം വേണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഒരോ വര്‍ഷവും നഗരസഭ ട്രാഫിക്ക് സംവിധാനം മെച്ച പ്പെടുത്താന് രാഷ്ട്രീയ പാര്‍ട്ടികളുടേയും ഓട്ടോടാക്സി െ്രെഡവര്‍മാരുടെയും അടക്കമുളളവരുടെ യോഗം ചേരല്‍ പതിവാണ്. എന്നാല്‍ പലപ്പോഴും അതു കൊണ്ടൊന്നും ഗുണമുണ്ടാവാറില്ല. ഓണവും ബലി പെരുന്നാളും ഉള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങളാണ് ഇനി വരാന്‍ പോകുന്നത്. കാഞ്ഞങ്ങാട് നഗരത്തില്‍ വരും ദിവസങ്ങളില്‍ ഗതാഗത സ്തംഭനം പതിവാകുമെന്ന ആശങ്കയിലാണ് ജനം.