സിപിഎമ്മിന്റേത് രാഷ്ട്രീയ കാടത്തം: എ.വേലായുധന്‍

Saturday 29 July 2017 6:30 pm IST

കാസര്‍കോട്: ബിജെപി സംസ്ഥാന കാര്യലയത്തിന് നേര്‍ക്ക് നടന്ന അക്രമത്തിലൂടെ സിപിഎമ്മിന്റെ രാഷ്ട്രീയ കാടത്തമാണ് വെളിവായിരിക്കുന്നതെന്ന് ബിജെപി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ പറഞ്ഞു. ഇരുട്ടിന്റെ മറവില്‍ സിപിഎം അഴിഞ്ഞാട്ടം അവസാനിപ്പിച്ചില്ലെങ്കില്‍ ബിജെപി ശക്തമായ ജനകീയ പ്രതിരോധം തീര്‍ത്ത് ജനാധിപത്യ രീതിയില്‍ അക്രമണങ്ങളെ നേരിടും. ബിജെപിയുടെ വളര്‍ച്ചയെ ജനാധിപത്യമായി നേരിടുന്നതില്‍ സിപിഎം പരാജയപ്പെട്ടുവെന്നതിന്റെ തെളിവാണ് കല്ലേറ്. ഭാരതത്തില്‍ സിപിഎം ബംഗാളിലും ത്രിപുരയിലും മാത്രമായി ചുരുങ്ങി കൊണ്ടിരിക്കുകയാണ്. സംസ്ഥാന ഭരണത്തിന്റെ തണലില്‍ കേരളത്തില്‍ സിപിഎം ക്രിമിനല്‍ സംഘം അഴിഞ്ഞാടുകയാണെന്ന് വേലായുധന്‍ കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ബിജെപി ദേശീയ സമിതിയംഗം എം സജ്ജീവ ഷെട്ടി, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സിനായക്, സമിതിയംഗങ്ങളായ രവീശ തന്ത്രി കുണ്ടാര്‍, പി.സുരേഷ്‌കുമാര്‍ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേശ്, മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ, ജനറല്‍ സെക്രട്ടറി ഹരീഷ് നാരംപാടി, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി.ഹരീഷ്, ജില്ലാ പ്രസിഡണ്ട് പി.ആര്‍.സുനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പൊയിനാച്ചി: തിരുവനന്തപുരം ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് സിപിഎം ഡിവൈഎഫ്‌ഐ ക്രിമിനലുകള്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി ഉദുമ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പൊയിനാച്ചിയില്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ല പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, ജില്ല വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍, അഡ്വ.ബാലകൃഷ്ണന്‍, മണ്ഡലം പ്രസിഡണ്ട് കെ.ടി.പുരുഷോത്തമന്‍, ജനറല്‍ സെക്രട്ടറിമാരായ എന്‍.ബാബുരാജ്, ജയകുമാര്‍ മാനടുക്കം, ജനാര്‍ദ്ദനന്‍ കുറ്റിക്കോല്‍, ഗംഗാധരന്‍ തച്ചങ്ങാട്, മീഡിയ സെല്‍ കണ്‍വീനര്‍ വൈ.കൃഷ്ണദാസ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. കാഞ്ഞങ്ങാട്: സിപിഎമ്മിന്റെ ഫാസിസ്റ്റ് അക്രമ പരമ്പരയെ കൈയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി കാര്യാലയത്തിനു നേരെ നടന്ന സിപിഎം ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് നടത്തിയ പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനം ആഗ്രഹിക്കുന്നതു കൊണ്ടാണ് ഭാരതീയ ജനതാ പാര്‍ട്ടി സംയമനം പാലിക്കുന്നത്, ഇത് ഭീരുത്വമാണെന്ന് സിപിഎം കരുതേണ്ട. ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ ബംഗാളിലെ ഗതിയായിരിക്കും സിപിഎമ്മിന് കേരളത്തിലുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എന്‍.മധു അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി അശോകന്‍ മേലത്ത് സ്വാഗതം പറഞ്ഞു. പ്രകടനത്തിന് ജില്ലാ സെക്രട്ടറി എം.ബല്‍രാജ്, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണന്‍, മണ്ഡലം ഭാരവാഹികളായ പ്രേംരാജ് കാലിക്കടവ്, ബിജി ബാബു, നഗരസഭ കൗണ്‍സിലര്‍ സി.കെ.വത്സലന്‍, ശ്രീജിത്ത് മീങ്ങോത്ത്, ടി.സനല്‍ കുമാര്‍, ബാബു പുല്ലൂര്‍, ബാബു അഞ്ചാംവയല്‍, എം.പ്രദീപന്‍, എം.സുരേഷ്, ജോണി പുതുക്കൈ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുമ്പള: ബിജെപി സംസ്ഥാന കാര്യാലയം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി കുമ്പള പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കുമ്പളയില്‍ പ്രതിഷേധ മാര്‍ച്ചും യോഗവും നടത്തി. മാര്‍ച്ചിന് ബിജെപി കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ.ശങ്കര ആള്‍വ, ജില്ലാ വൈസ് പ്രസിഡന്റ് സത്യശങ്കര്‍ഭട്ട്, മണ്ഡലം വൈസ് പ്രസിഡന്റ് കെ.വിനോദന്‍, മഹേഷ്, രമേഷ് ഭട്ട്, മണികണ്ഠറൈ, അനില്‍ഷെട്ടി, സുജിത്ത്‌റൈ, ഹരീഷ്ഗട്ടി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന യോഗം മണ്ഡലം വൈസ് പ്രസിഡന്റ് കെ.വിനോദന്‍ ഉദ്ഘാടനം ചെയ്തു. വസന്തകുമാര്‍, ഗോപാലപൂജാരി എന്നിവര്‍ സംസാരിച്ചു. നീലേശ്വരം: തിരുവനന്തപുരത്ത് സിപിഎം ഗുണ്ടകള്‍ ബിജെപി ഓഫീസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് നീലേശ്വരത്ത് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ജാഥക്ക് മണ്ഡലം പ്രസിഡണ്ട് വെങ്ങാട്ട് കുഞ്ഞിരാമന്‍, സെക്രട്ടറി പി.യു.വിജയകുമാര്‍, മുന്‍സിപ്പല്‍ കമ്മറ്റി പ്രസിഡണ്ട് പി.വി.സുകുമാരന്‍, സെക്രട്ടറിമാരായ പി.മോഹനന്‍, വി.കൃഷ്ണകുമാര്‍, ജില്ലാ കമ്മറ്റി അംഗം പി.രാധാകൃഷ്ണന്‍, യുവമോര്‍ച്ച ജില്ലാ കമ്മറ്റി അംഗം പി.രാജേഷ്, രാജന്‍ ചായ്യോത്ത്, സന്തോഷ് മന്ദംപുറം എന്നിവര്‍ നേതൃത്വം നല്‍കി. കോണ്‍മെന്റ് ജംഗ്ഷനില്‍ നിന്നാരംഭിച്ച ജാഥ മാര്‍ക്കറ്റ് ജംഗ്ഷനില്‍ അവസാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.