ആലപ്പുഴ: ക്ഷേത്രങ്ങളില്‍ നിറപുത്തരി ഇന്ന് നടക്കും. പുലര്‍ച്ചെ മുതല്‍ ക്ഷേത്രങ്ങളില്‍ നെല്ക്കതിര് എഴുന്നെള്ളിച്ച് നിറ നടത്തും. പുതിയ നെല്ലില്‍ നിന്നും പുത്തരി നിവേദ്യവും പായസവും അവിലും ക്ഷേത്രങ്ങളില്‍ നിവേദിക്കും. ഭക്തര്‍ക്ക് നെല്‍കതിരുകള്‍ പ്രസാദമായി നല്‍കും. അമ്പലപ്പുഴ, തുറവൂര്‍, ഹരിപ്പാട് തുടങ്ങി മഹാക്ഷേത്രങ്ങളില്‍ നിറപുത്തരി വിപുലമായി നടക്കും. രാവിലെ മുതല്‍ നിറപുത്തരിയോടനുബന്ധിച്ചുള്ള വിശേഷാല്‍ പൂജകളും വഴിപാടുകളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: