ഇസ്ലാമാബാദ്:ഷാഹിദ് ഖാന് അബ്ബാസി പാകിസ്ഥാന്റെ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും. നിലവില്‍ നവാസ് ഷെറീഫ് മന്ത്രിസഭയിലെ പെട്രോളിയം മന്ത്രിയാണ് ഷാഹിദ് ഖാന് അബ്ബാസി. പാക് പ്രധാനമന്ത്രി നവാസ് ഷെറീഫ് രാജിവച്ച സാഹചര്യത്തിലാണ് തീരുമാനം.
നവാസ് ഷരീഫിന്റെ സഹോദരന് ഷഹബാസ് ഷരീഫ് സ്ഥാനമേറ്റെടുക്കുവരെയാണ് അബ്ബാസി പ്രധാനമന്ത്രിപദത്തില്‍ തുടരുക. 45 ദിവസമാണ് അബ്ബാസി ചുമതല വഹിക്കുക.
പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയായ ഷഹബാസ് ഷെറീഫ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം മാത്രമെ പ്രധാനമന്ത്രിയായി സ്ഥാനമേല്ക്കു. അറുപത്തിയഞ്ചുകാരനായ ഷഹബാസ് നിലവില്‍ പാര്‍ലമെന്റ് അംഗമല്ലാത്തതിനാലാണ് അബ്ബാസിയെ ഇടക്കാല പ്രധാനമന്ത്രിയായി നിയോഗിച്ചത്.
പനാമ കേസില്‍ സുപ്രീം കോടതി നവാസ് ഷെറീഫിനെ കഴിഞ്ഞ ദിവസം അയോഗ്യനാക്കിയതോടെയാണ് നവാസ് ഷെരീഫ് രാജിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: