ആലപ്പുഴ: ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് കെഎസ്ആര്‍ടിസി ബസ് പാലത്തില്‍ നിന്നും തലകീഴായി പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണു. ആളപായമില്ല. ബസില്‍ ഡ്രൈവറെയും കണ്ടക്ടറെയും കൂടാതെ രണ്ടു യാത്രക്കാര്‍ മാത്രമാണുണ്ടായിരുന്നത്. ഡ്രൈവര്‍ ജഗജീവന്‍ റാ(40)മിനു മാത്രമാണ് നിസ്സാരപരിക്കു പറ്റിയത്. ഇന്നലെ രാവിലെ എട്ടേകാലിനായിരുന്നു അപകടം. ഹരിപ്പാടു ഡിപ്പോയില്‍ നിന്നും പുറപ്പെട്ട് വഴുതാനം പറക്കുളത്ത് ട്രിപ്പ് അവസാനിപ്പിക്കുന്ന ബസ്സാണിത്. അവിടെ നിന്നും തിരികെ യാത്ര തുടങ്ങിയ ഉടനെയാണ് അപകടം സംഭവിച്ചത്. ഇടുങ്ങിയ പാലത്തില്‍ എതിരെ വന്ന സ്കൂട്ടറിന് വഴികൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: