ആലപ്പുഴ: എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ചേര്‍ത്തല തൈക്കാട്ടുശ്ശേരി, പള്ളീപ്പുറം തവണക്കടവ് എന്നിവടങ്ങളീല്‍ നടത്തിയ റെയിഡില്‍ ഒന്നരകിലോ കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. വൈക്കം ചെമ്പ് ബ്രമമംഗലം പ്രവീണ്‍ നിവാസില്‍ പ്രവീണി(ആനപ്രവി -32)നെയാണു കഞ്ചാവുമായി എപിടികൂടിയത്.
ഇടുക്കിയില്‍ ഉള്ള സുഹൃത്ത് മുഖേന കഞ്ചാവ് ശേഖരിച്ച് സ്ഥിരമായി തമിഴ് നാട്ടില്‍ നിന്നും എറണാകുളം, കോട്ടയം ആലപ്പുഴ ജില്ലയുടെ വിവധഭാഗങ്ങളില്‍ കഞ്ചാവ് എത്തിയ്ക്കാറുള്ള ഈയാള് ഒരു സ്ഥലത്ത് സ്ഥരിമായി താമസിക്കാറില്ല. രണ്ടുമാസമായി പാണാവള്ളിയില്‍ വാടകയ്ക്ക് രണ്ടാം ഭാര്യയുമായി താമസിക്കുകയാണ്.
സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. ആര് ബാബുവിന്റെ നേതൃത്വത്തില്‍ പ്രിവന്റിവ് ഓഫീസര്‍ എന്‍. ബാബു, സിവില്‍ എക്സൈസ് ഓഫീസറന്മാരായ എം. റെനി, എം..കെ. സജിമോന്‍, ഓംകാര്‍നാഥ്,അരുണ്‍.വി ഡ്രൈവര്‍ എസ്. എന്‍ സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: