മണ്ണഞ്ചേരി: പട്ടാപകല്‍ മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ കാട്ടൂര്‍ ജംങ്ഷനിലെ എടിഎം കൗണ്ടര്‍ എറിഞ്ഞുതകര്‍ത്തു. കഴിഞ്ഞ ദിവസം മൂന്നരയ്ക്കും നാലിനുമിടയിലായിരുന്നു അക്രമം. എസ്ബിഐയുടെ ആലപ്പുഴ – ചേര്‍ത്തല തീരദേശ പാതയിലെ ഏക എടിഎം കൗണ്ടറാണ് കാട്ടൂരില്‍ പ്രവര്‍ത്തിക്കുന്നത്.
വാഹനത്തിലെത്തിയാകാം കരിങ്കല്‍ ചീള് ഉപയോഗിച്ച കൗണ്ടറിന്റെ ഗ്ലാസുകള്‍ തകര്‍ത്തതെന്ന് സമീപവാസികള്‍ പറഞ്ഞു. ഈ സമയത്ത് വലീയ ശബ്ദം കേട്ടതായി സമീപത്തെ കച്ചവടക്കാര്‍ പോലീസിന് മൊഴിനല്‍കി. മണ്ണഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: