ലഘു ഉദ്യോഗ് ഭാരതി പ്രവര്‍ത്തനം ശക്തമാക്കും

Saturday 29 July 2017 9:11 pm IST

ആലുവ: രാജ്യത്തെ വ്യവസായ സംഘടനയായ ലഘു ഉദ്യോഗ് ഭാരതിയുടെ സംസ്ഥാനത്തെ പ്രവര്‍ത്തനം ശക്തമാക്കുവാന്‍ ആലുവയില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു. വ്യവസായികള്‍ക്ക് ഗുണപ്രദമായ നയങ്ങള്‍ നടപ്പാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പരമ്പരാഗത വ്യവസായികളുടെ പ്രശ്‌നങ്ങളോട് സര്‍ക്കാര്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നതിനാല്‍ ആ മേഖലയിലുള്ളവര്‍ ആത്മഹത്യയുടെ വക്കിലാണ്, മുദ്രാലോണ്‍, മെയ്ക്ക് ഇന്ത്യ പദ്ധതി തുടങ്ങിയ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ സംസ്ഥാനത്ത് കാര്യമായി നടപ്പാകുന്നില്ല. ഇത്തരം കാര്യങ്ങള്‍ പഠിക്കുന്നതിനും അവ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും വിവിധ സംഘങ്ങളെ ചുമതലപ്പെടുത്തി. ആഗസ്റ്റ് 25ന് നെടുമ്പാശ്ശേരിയില്‍ വ്യവസായികളുടെ സംഗമവും ശില്പശാലയും നടത്തും. ധനകാര്യം, വ്യവസായം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കും. ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെയും ബാങ്കുകളെയും ധനകാര്യസ്ഥാപനങ്ങളെയും പങ്കെടുപ്പിക്കും. ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ യോഗം ഉദ്ഘാടനം ചെയ്തു. ലഘു ഉദ്യോഗ് ഭാരതി സംസ്ഥാന പ്രസിഡന്റ് ബി. രാധാകൃഷ്ണന്‍, സെക്രട്ടറി ബി. സുനില്‍കുമാര്‍, സംഘടന സെക്രട്ടറി എന്‍.കെ. വിനോദ്, കമ്മറ്റിയംഗം എം.പി. അപ്പു എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ നടത്തിപ്പിനായി എസ്.എസ്. മേനോന്‍ (ചെയര്‍മാന്‍), വിജയ്. ഡി. ദേവ് (ജനറല്‍ കണ്‍വീനര്‍), പി.ഇ.ബി. മേനോന്‍, മേലേത്ത് രാധാകൃഷ്ണന്‍, എസ്.ജെ.ആര്‍. കുമാര്‍, മുരളി ലക്ഷ്മിഭവന്‍, നിറപറ കര്‍ണ്ണന്‍ (രക്ഷാധികാരികള്‍), എന്‍. അജിത്ത് (ട്രഷറര്‍) എന്നിവരുള്‍പ്പെടെയുള്ള സ്വാഗതസംഘത്തെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.