ലണ്ടന്‍: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്സില്‍ 178 റണ്‍സ് ലീഡ് നേടിയ ഇംഗ്ലണ്ട് മൂന്നാം ദിനത്തില്‍ മഴമൂലം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 74 റണ്‍സെടുത്തിട്ടുണ്ട്. അവര്‍ക്കിപ്പോള്‍ 252 റണ്‍സ് ലീഡായി.
ജെന്നിങ്ങ്സും (34) വെസ്റ്റ്ലിയും (28) പുറത്താകാതെ നില്ക്കുന്നു. ഏഴു റണ്‍സ് നേടിയ ഓപ്പണര്‍ കുക്കാണ് പുറത്തായത്.മോര്‍ക്കലിനാണ് വിക്കറ്റ്.
നേരത്തെ ഇംഗ്ലണ്ടിന്റെ 353 റണ്‍സിന് മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്ങ്സില്‍ 175 റണ്‍സിന് പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: