കുടയത്തൂരില്‍ നാല് കാറുകള്‍ കൂട്ടയിടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

Saturday 29 July 2017 9:24 pm IST

  തൊടുപുഴ: തൊടുപുഴ-മൂലമറ്റം റൂട്ടില്‍ ശരംകുത്തി അയ്യപ്പസ്വാമി ക്ഷേത്രത്തിന് സമീപം നാല് കാറുകള്‍ കൂട്ടിയിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. മൂലമറ്റം ഭാഗത്തേക്ക് പോകുകയായിരുന്ന രണ്ട് കാറും തൊടുപുഴ ഭാഗത്തേക്ക് വന്ന രണ്ട് കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മൂലമറ്റം ഭാഗത്തേക്ക് പോയ സ്വകാര്യ ബസ് ക്ഷേത്രത്തിന് മുന്‍വശം പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ പിറകില്‍ വന്ന കാര്‍ ബ്രേക്കിട്ടപ്പോള്‍ തൊട്ടുപിറകിലുള്ള കാര്‍ മുന്‍പിലെ കാറിനെ ഇടിക്കാതിരിക്കാന്‍ വലതു വശത്തേക്ക് വെട്ടിച്ചപ്പോള്‍ എതിരെ വന്ന കാറില്‍ ഇടിച്ചു. പിന്നാലെ വന്ന കാറുകള്‍ അപകടത്തില്‍പെടുകയായിരുന്നു. അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.മൂലമറ്റത്തു നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് കാറുകള്‍ റോഡില്‍ നിന്നും മാറ്റിയത്. അപകടത്തില്‍പ്പെട്ട സൈലോ കാറിലുണ്ടായിരുന്ന രണ്ടു പേരെ നിസാര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞാര്‍ പോലീസ് നടപടികള്‍ സ്വീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.