കാഞ്ഞാര്‍: അമിത വേഗതയിലെത്തിയ ബൈക്ക് കാറിലിടിച്ചു. ഇന്നലെ വൈകിട്ട് 3.30ന് കാഞ്ഞാര്‍ വാഗമണ്‍ ജങ്ഷനിലാണ് അപകടം. എറണാകുളത്ത് നിന്നും കട്ടപ്പനയ്ക്ക് പോകുകയായിരുന്ന കുടുബം സഞ്ചരിച്ച ബ്രീസ കാറില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. രാമക്കല്‍മേട്ടില്‍ നിന്നും തൊടുപുഴയ്ക്ക് വന്ന ബൈക്കാണ് അപകടം ഉണ്ടാക്കിയത്.
അപകടത്തില്‍ ബൈക്ക് യാത്രക്കാരന് നിസാര പരിക്കേറ്റു. കാര്‍ യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.കാഞ്ഞാര്‍ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: