കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയടക്കം രണ്ട് പേര് കഞ്ചാവുമായി പിടിയില്‍. വൈക്കം ബ്രഹ്മമംഗലം പനച്ചാന്തറ ശ്രീക്കുട്ടന്(18), സുഹൃത്തായ പതിനേഴുകാരന് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
ഇവരില്‍ നിന്നും 14 ഗ്രാം കഞ്ചാവും പിടികൂടി. ഇന്നലെ പുലര്‍ച്ചെ നാലരയോടെ പുളിയന്മലയില് നിന്നാണ് ഇ വര് പിടിയിലായത്. എക്സൈസ് ഇന്‍സ്പെക്ടര്‍ പി.കെ. സുരേഷ്, സനല്‍നാഥ് ശര്‍മ, വി. സജിമോന്‍, സജിമോന്‍ രാജപ്പന്, വി.പി. സാബുലാല്‍, പി.ബി. രാജേന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.പ്രായപൂര്‍ത്തിയാകാത്ത ആളെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് എക്സൈസിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: