പിലാത്തറ: ചെറുതാഴം രാഘവപുരം ക്ഷേത്രത്തില്‍ (ഹനുമാരമ്പലം) ഭാഗവത സേവാ സമിതിയുടെ ഭാഗവത സപ്താഹയജ്ഞം ഇന്ന് ആരംഭിക്കും. വൈകീട്ട് അഞ്ചിന് ആചാര്യ സ്വീകരണം, തുടര്‍ന്ന് ഭാഗവതയജ്ഞസഭ ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് യജ്ഞാചാര്യന്‍ ഭാഗവതഹംസം കുടല്‍മന കേശവന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ മഹാത്മ്യപാരായണം നടക്കും. യജ്ഞം ആറിന് സമാപിക്കും. എല്ലാ ദിവസവും അന്നദാനം, ദീപാലങ്കാരം, നിറമാല എന്നിവയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: