യുവമോര്‍ച്ച വടംവലി മത്സരം

Saturday 29 July 2017 9:52 pm IST

തൃശൂര്‍: ദീനദയാല്‍ ഉപാദ്ധ്യായ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി യുവമോര്‍ച്ച ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വടംവലി മത്സരം നടത്തി. ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാപ്രസിഡണ്ട് പി.ഗോപിനാഥ് അദ്ധ്യക്ഷനായിരുന്നു. ബിജെപി ജില്ലാസെക്രട്ടറി കെ.പി.ജോര്‍ജ്ജ്, ഇ.മുരളീധരന്‍, സുരേന്ദ്രന്‍ ഐനിക്കുന്നത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. വടക്കാഞ്ചേരി മണ്ഡലം ടീമായ സ്പാര്‍ക്ക് പോന്നോര്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി. നാട്ടിക നിയോജകമണ്ഡലം ടീമായ പിള്ളേഴ്‌സ് പുള്ള് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ഷൈന്‍ നെടിയിരിപ്പില്‍, സബീഷ് മരുതയൂര്‍, കണ്ണന്‍ ചേലക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.