അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ അമൂല്യമായ പതക്കം മോഷണം പോയ കേസിന്റെ അന്വേഷണം കോടതി നിരീക്ഷണമെന്നാവശ്യപ്പെട്ട് സംയുക്ത കര്‍മ്മ സമിതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമല്ല. തുടക്കത്തില്‍ത്തന്നെ ക്രൈംബ്രാഞ്ചിനു ചുമതല നല്‍കിയതോടെ അന്വേഷണം അട്ടിമറിക്കപ്പെട്ടതായും ഭാരവാഹികള്‍ പറഞ്ഞു.
പതക്കം നഷ്ടപ്പെട്ട് 106 ദിവസം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ല. ക്രൈംബ്രാഞ്ചിനു കൈമാറിയ കേസ് വീണ്ടും ലോക്കല്‍ പോലീസിനു കൈമാറിയിരിക്കുകയാണ്. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസും സ്വീകരിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് കേസന്വേഷണം കോടതിയുടെ നിരീക്ഷണത്തില്‍ നടത്തണമെന്നുകാട്ടി ഹൈക്കോടതിയെ സമീപിക്കുന്നതെന്നും കര്‍മ്മ സമിതി നേതാക്കളായ ആര്. ശങ്കരന് നായര്‍, അനില്‍ പാഞ്ചജന്യം, ഡി. സുഭാഷ്, എം. സോമന്‍പിള്ള, മനോജ് അമ്പലപ്പുഴ, മുരളീകൃഷ്ണന്, പുന്നശ്ശേരി മുരളി തുടങ്ങിയവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: