പയ്യന്നൂര്‍: ആര്‍എസ്എസ് മണ്ഡല് കാര്യവാഹ് കക്കമ്പാറയില കാരക്കാട്ട് ബിജുവിനെ വെട്ടിക്കൊന്ന കേസില്‍ രണ്ട് സിപിമ്മുകാരെ പോലീസ് അറസ്റ്റ് ചെയ്തു. കക്കമ്പാറയില ആരംഭന്‍ ഹൗസില്‍ വിജലേഷ് (28), ചിറ്റടി പൊയ്യോടന് ഹൗസില്‍ നൈജു (24) എന്നിവരയാണ് പയ്യന്നൂര്‍ സിഐ എംപി ആസാദും സംഘവും അറസ്റ്റ് ചെയ്തത്.
ഇതില്‍ വിജലേഷ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ്. ഗൂഡാലോചന കേസിലാണ് നൈജുവിനെ അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം മെയ് 12 നാണ് മംഗലാപുരത്ത് നിന്ന് പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങി സുഹൃത്തിന്റെ ബൈക്കില്‍ വീട്ടിലേക്ക് പോകവെ ബൈക്കിലത്തിയ സംഘം ബിജുവിന വെട്ടിക്കൊന്നത്.
കേസില്‍ ആകെ പന്ത്രണ്ട് പ്രതികളാണുള്ളത്. ഇതില്‍ ഒന്പതുപേര് നേരത്തെ അറസ്റ്റിലായിരുന്നു. ഒരാള്‍ സംഭവത്തിന് ശേഷം പോലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടന്നിരുന്നു. ഇയാളെ ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: