കണ്ണൂര്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിക്കുന്ന പുസ്തകോത്സവം 1 മുതല്‍ 7 വരെ കണ്ണൂര്‍ മഹാത്മാ മന്തിരത്തില് നടക്കും. 1ന് വൈകുന്നേരം 3 മണിക്ക് ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഡോ.ബി.പാര്‍വ്വതി രചിച്ച തലശ്ശേരിയുടെ നവോത്ഥാനം, പയ്യന്നൂര്‍ കുഞ്ഞിരാമന് രചിച്ച പി.കൃഷ്ണപ്പിള്ള (ജീവചരിത്രം), പി.കേശവദേവ് (ജീവചരിത്രം), ജി.ഡി.നായര്‍ രചിച്ച ഡോ.എസ്.രാധാകൃഷ്ണന് (ജീവചരിത്രം) എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: