തലശ്ശേരി: തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനസേവന കേന്ദ്രത്തിന്റെ തലശ്ശേരി ഡിവിഷണല്‍ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് നടക്കും. മഞ്ഞോടിയിലെ ആരാധനാ ടവറിന്റെ ഒന്നാം നിലയില്‍ ആരംഭിക്കുന്ന ഓഫീസിന്റെ ഉദ്ഘാടനം പ്രിയ അഗ്രോ മാനേജിംഗ് ഡയറക്ടര്‍ കെ.കരുണാകരന് മാസ്റ്റര്‍ നിര്‍വ്വഹിക്കും.
സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ വില്ലേജ് ഓഫീസ് മുതല്‍ മന്ത്രിമന്ദിരത്തില്നിന്നുവരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പൂര്‍ണ്ണമായും സൗജന്യമായി ഇവിടെനിന്ന് നല്‍കുന്നതിന് കേന്ദ്രസര്‍ക്കാറിന്റെ ഡിജിറ്റല്‍ ഇന്ത്യാ സര്‍വ്വീസ് പ്രകാരവും കേരള സര്‍ക്കാരിന്റെ ചാരിറ്റബിള്‍ രജിസ്ട്രേഷനും കമ്പനിക്ക് ലഭിച്ചിട്ടുള്ളതായി തലശ്ശേരി ഡിവിഷണല്‍ കോ-ഓഡിനേറ്റര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: