കോഴിക്കോട്: ജില്ലാതല സ്വാതന്ത്ര്യ ദിന പരേഡ് ആഗസ്റ്റ് 15 ന് വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ നടക്കും. രാവിലെ 8.30 ന് തുടങ്ങുന്ന പരേഡില്‍ സായുധ പൊലീസ്, ലോക്കല്‍ പൊലീസ്, വനിതാ പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, വിവിധ സ്കൂളുകളിലെ എന്‍.സി.സി., എസ്.പി.സി., സ്കൗട്ട്, ഗെയ്ഡ്സ്, റെഡ്ക്രോസ് കെഡറ്റുകള്‍ അടക്കം 25 പ്ലാറ്റൂണുകള്‍ അണിനിരക്കും. ആഗസ്റ്റ് 10, 11 തീയതകളില് വൈകീട്ട് മൂന്നിന് പരേഡിന്റെ റിഹേഴ്സലും 12 ന് ഡ്രസ് റിഹേഴ്സലും വിക്രം മൈതാനിയില്‍ നടക്കും. പരേഡിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നത് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ യു.വി. ജോസ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: