കോട്ടയം: സംസ്ഥാനത്ത് സ്വകാര്യമേഖലയില്‍ വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കുന്നതിനുളള നടപടികള്‍ വ്യവസായ വാണിജ്യ വകുപ്പ് സ്വീകരിച്ചു വരുന്നു.
വ്യവസായത്തിന് അനുയോജ്യമായതും പരിസ്ഥിതി പ്രശ്നമില്ലാത്തതും കൃഷി ഭൂമിയല്ലാത്തതും തീരദേശപരിപാലന മേഖലയില്പ്പെടാത്തതുമായ 50 ഏക്കറോ അതില്‍ കൂടുതലോ ഉളള ഭൂമിയാണ് സ്വകാര്യ വ്യവസായ എസ്റ്റേറ്റായി രൂപപ്പെടുത്താവുന്നത്. ഇവയക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ റോഡുകള്‍/വൈദ്യുതി എന്നിവ സ്ഥാപിക്കുന്നതിനായി 2 കോടി രൂപ വരെ സര്‍ക്കാര്‍ നിക്ഷേപമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ താലൂക്ക് വ്യവസായ ആഫീസുകള്‍, ജില്ലാ വ്യവസായ കേന്ദ്രം എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: