ആനുകൂല്യങ്ങള്‍ മുടക്കരുത്: ഒ. രാജഗോപാല്‍

Saturday 29 July 2017 10:27 pm IST

തിരുവനന്തപുരം: പിന്നാക്ക ഹിന്ദു സമുദായങ്ങളുടെ വോട്ടുനേടി അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാര്‍ പിന്നാക്ക വിഭാഗങ്ങളുടെ ആവശ്യങ്ങളോട് മുഖം തിരിച്ചിരിക്കുകയാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. പിന്നാക്ക ഹിന്ദു വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ മുടക്കരുതെന്നാവശ്യപ്പെട്ട് ഒബിസി മോര്‍ച്ച നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒബിസി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പുഞ്ചക്കരി സുരേന്ദ്രന്റെ നേതൃത്വത്തില്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ സമാപിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. എം.എസ്. കുമാര്‍, സി. ശിവന്‍കുട്ടി, വി.വി.രാജേഷ്, അഡ്വ സുരേഷ്, ഒബിസി മോര്‍ച്ച നേതാക്കളായ ശരണ്യ സുരേഷ്, ആര്‍.എസ്. മണിയന്‍, പീതാംബരന്‍, അഡ്വ അരുണ്‍ പ്രകാശ്, സുജിത്ത്, സുനില്‍ തീരഭൂമി, സംസ്ഥാന ട്രഷറര്‍ സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.