കണ്ണൂര്‍: ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ പൈതല്‍മല പൊട്ടന്‍പ്ലാവ് സെന്റ് ജോസഫ് ചര്‍ച്ച് മുതല്‍ പൈതല്‍ റിസോര്‍ട്ട് വരെ നടത്തുന്ന വെര്‍ട്ടിക്കല്‍ മാരത്തോണ്‍ ഇന്ന്(ജൂലൈ 30) രാവിലെ 11.30 ന് കെ.സി.ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
പൈതല്‍ റിസോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ സമാപന സമ്മേളനത്തില്‍ പി.കെ.ശ്രീമതി എംപി, ഐജി മഹിപാല്‍ യാദവ്, ജില്ലാ പൊലീസ് ചീഫ് ജി.ശിവവിക്രം എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, എരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ഐസക് ജോസഫ്, നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബാലന്, ഡി ടിപിസി സെക്രട്ടറി ജിതീഷ് ജോസ്, പൊട്ടന്‍പ്ലാവ് സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാദര്‍ ബൈജു പൂത്തോട്ടല്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: