തിരുവനന്തപുരം: നൂറ്റി അറുപത്തിമുന്നാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയുടെ ഉദ്ഘാടന സമ്മേളനം സപ്തംബര്‍ ആറിന്. രാവിലെ 10 ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വര്‍ക്കല ശിവഗിരി മഠത്തില്‍ ഗുരുദേവ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം സന്ന്യാസിമാര്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അദ്ദേഹത്തിന്റെ ബംഗളൂരുവിലെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശിച്ച് ക്ഷണച്ചു.
വെള്ളിയാഴ്ച രാവിലെ നടന്ന കൂടിക്കാഴ്ചയില്‍ ഗുരുദേവ ജയന്തി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, സ്വാമി വിഖ്യാധാനന്ദ, അരുവിപ്പുറം പ്രചാര സഭ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ വണ്ടന്നൂര്‍ സന്തോഷ്, എസ്എന്‍ഡിപി ബോര്‍ഡ് അംഗം ബാംഗ്ലൂര്‍ കലാധരന്‍, അനു പ്രോപ്പര്‍ട്ടീസ് ഡയറക്ടര്‍ ടി.എന്‍. പുഷ്പനാഥ് എന്നിവരുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: