ചങ്ങനാശേരി: മാര്‍ക്കറ്റ് റോഡില്‍ വണ്ടിപ്പേട്ട ടോള്‍ എന്ന പേരില്‍ അകാരണമായി പിരിച്ചു വന്നിരുന്ന ടോള്‍ സമ്പ്രദായം കേരള ഹൈക്കോടതി സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവായിരിക്കുന്നു. പണ്ടുകാലത്ത് വണ്ടിപ്പേട്ടയില്‍ കാളവണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നതിനുവേണ്ടി ഏര്‍പ്പെടുത്തിയിരുന്ന വണ്ടിപ്പേട്ട ടോള്‍ ആണ് നിലവില്‍ ദുരുപയോഗം ചെയ്തുവരുന്നത്. മാര്‍ക്കറ്റ് റോഡിലൂടെ കുട്ടനാടന്‍ പ്രദേശത്ത് പോകുന്ന എല്ലാ വാഹനങ്ങളില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം അനധികൃതമായി പണം പിരിച്ചുവരികയായിരുന്നു. ഈ നടപടിയാണ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: