കണ്ണൂര്‍: അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്ക് സൈനികര്‍ക്ക് സമാനമായ ശമ്പളവും പെന്ഷന് ആനുകൂല്യങ്ങളും നല്‍കുക, അര്‍ദ്ധസൈനികര്‍ക്കും വിരമിച്ചവര്‍ക്കും കാന്റീന് സൗകര്യം ലഭ്യമാക്കുക, ഏഴാം ശമ്പള കമ്മീഷന് നിര്‍ദ്ദേശ പ്രകാരം സിജിഎച്ച്എസ് ചികിത്സാ സൗകര്യം ജില്ലാതലത്തില്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 18 ന് അര്‍ദ്ധസൈനിക കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ഓള് ഇന്ത്യ സെന്‍ട്രല്‍ പാര്‍ളമെന്ററി ഫോഴ്സസ് എക്സ് സര്‍വ്വീസ് മെന്‍ വെല്‍ഫെയര്‍ അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അസോസിയേഷന് ജില്ലാ സെക്രട്ടറി സി.ബാലകൃഷ്ണന്, ട്രഷറര്‍ ടി.വിജയന്, വൈസ് പ്രസിഡണ്ട് എംവികെ നായര്‍, ജോയിന്റ് സെക്രട്ടറിമാരായ കെ.ഗംഗാധരന്, കെ.സനാതന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: