കണ്ണൂര്‍: അധ്യാപകരുടെ ജോലിസ്ഥിരത ഉറപ്പു വരുത്തുക, നിയമനങ്ങള്‍ അംഗീകരിക്കുക, വിലക്കയറ്റം തടയുക, വിദ്യാഭ്യാസരംഗത്തെ ചുവപ്പു വല്‍ക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ദേശീയ അധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി ജില്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി. കണ്ണൂരില്‍ നടന്ന പരിപാടി എന്‍ടിയു സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍.വിനോദ് ഉദ്ഘാടനം ചെയ്തു. ഫെറ്റോ ജില്ലാ അധ്യക്ഷന്‍ കെ.കെ.വിനോദ്, എന്‍ജിഒ സംഘ് ജില്ലാ അധ്യക്ഷന്‍ ജയകുമാര്‍, ബിജെപി സംസ്ഥാന സമിതിയംഗം കെ.പി.സഞ്ജീവ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. മനോജ് മണ്ണേരി അധ്യക്ഷത വഹിച്ചു. സി.ഷാജി സ്വാഗതവും പി.കെ.ധനീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: