പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണം; എംഎം ഹസന്‍

Sunday 30 July 2017 10:29 am IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍. സംസ്ഥാനത്ത് നടക്കുന്നത് അസാധാരണ സംഭവങ്ങളാണ്. അക്രമങ്ങള്‍ സിപിഐഎമ്മിന്റെ ആസൂത്രിത നീക്കങ്ങളുടെ ഭാഗം. എല്‍ഡിഎഫ് അധികാരത്തിലെത്തിയശേഷം 17 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായെന്നും അദ്ദേഹം കുറ്റപ്പെടുത്തി അക്രമം നിര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും അണികള്‍ക്ക് നിര്‍ദേശം നല്‍കണം. അര്‍ധരാത്രി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഹസന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.