ഷെരീഫിന് അർഹിച്ച ശിക്ഷ കിട്ടിയെന്ന് മുഷറഫ്

Sunday 30 July 2017 11:30 am IST

കറാച്ചി: മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് അർഹിച്ച ശിക്ഷ തന്നെയാണ് ലഭിച്ചതെന്ന് മുൻ പ്രസിഡന്റും ആർമി ജനറലുമായിരുന്ന പർവ്വേസ് മുഷറഫ്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുഷറഫ് ഇത്തരത്തിൽ പ്രതികരിച്ചത്. 'പാക്ക് സുപ്രീം കോടതിയുടെ വിധി ഏറെ കരുത്തുറ്റതായിരുന്നു, ഷെരീഫിനെ പുറത്താക്കിയത് ഉചിതമായി, ഈ വിധി പാക്കിസ്ഥാൻ ജനതയ്ക്ക് ഏറെ ഗുണം ചെയ്യും'- മുഷറഫ് പറഞ്ഞു. ഷെരീഫിനെതിരെ ഇത്തരത്തിലൊരു വിധി പ്രസ്താവിച്ചതിലൂടെ സുപ്രീം കോടതിയുടെ ശക്തി ഒരിക്കൽ കൂടി വർധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവാസ് ഷെരീഫിന്റെയും കുടുംബത്തിന്റെയും അഴിമതി പനാമ പേപ്പർ വഴി പുറത്ത് വന്നിരുന്നു. അനധികൃതമായി വൻ സാമ്പത്തിക ക്രമക്കേട് ഷെരീഫ് നടത്തിയതിന്റെ തെളിവാണ് പനാമ പേപ്പർ വഴി പുറത്ത് വന്നത്. തുടർന്ന് നടന്ന വിചാരണയിൽ ഷെരീഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.