ടൗറംഗ: ന്യൂസിലന്‍ഡിലെ ടൗറംഗയില്‍ സമാപിച്ച ഡബ്ല്യൂഎസ്എഫ് ലോക ജൂനിയര്‍ സ്ക്വാഷ് ചാംപ്യന്‍ഷിപ്പില്‍ വനിതാ ഇനത്തില്‍ ഇന്ത്യക്ക് ആറാം സ്ഥാനം. അഞ്ച്, ആറ് സ്ഥാനങ്ങള്‍ക്കായി നടന്ന മല്‍സരത്തില്‍ അമേരിക്കയോട് 2-1ന് തോറ്റതാണ് ഇന്ത്യയെ ആറിലെത്തിച്ചത്.
വ്യക്തിഗത ഇനത്തില്‍ അകന്‍ക്ഷ സാലുംഖെ പരാജയം നേരിട്ടപ്പോള്‍ സുനൈന കുരുവിള വിജയം നേടി. ടൂര്‍ണമെന്റിലെ നിര്‍ണായക മല്‍സരത്തില്‍ ഐശ്വര്യ ഭട്ടാചാര്യ തോറ്റതും ഇന്ത്യക്ക് വിനയായി. 2015ല്‍ എട്ടാംസ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: