ബെയ്ജിങ്: ശത്രുക്കളെ പരാജയപ്പെടുത്താനുള്ള ശേഷിയും ആത്മവിശ്വാസവും ചൈനീസ് സൈന്യത്തിനുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്. പീപ്പിൾ ലിബറേഷൻ ആർമിയുടെ 90ാം വാർഷികത്തോടനുബന്ധിച്ച് നടന്ന സൈനിക പരേഡ് പരിശോധിച്ച് സംസാരിക്കുകയായിരുന്നു ചിൻപിംഗ്.
രാജ്യത്തിന്റെ പരമാധികാരവും സുരക്ഷവും വികസന താൽപര്യങ്ങളും സംരക്ഷിക്കാൻ ചൈനീസ് സൈന്യത്തിന് സാധിക്കും. ഇതിനു പുറമെ സൈന്യത്തിന്റെ ശക്തി വർദ്ധിപ്പിക്കാനും നവീന ചൈനയെ രൂപപ്പെടുത്താനും അതുവഴി ലോക സമാധാനം ഉറപ്പുവരുത്താനും സേനയ്ക്കാവണമെന്ന് പത്ത് മിനിറ്റു നീണ്ട പ്രസംഗത്തിൽ ചിൻപിംഗ് പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്ന ദോക്ലാം വിഷയത്തിൽ യാതൊരു പരാമർശവും നടത്താതെയാണ് ചിൻപിംഗ് പ്രസംഗം അവസാനിപ്പിച്ചത്. 2015ന് ശേഷം ചൈനീസ് സൈന്യം നടത്തുന്ന ഏറ്റവും വലിയ സൈനിക പരേഡാണ് ചൈനയുടെ പരിധിയിലുള്ള മംഗോളിയയിൽ നടന്നത്. ചൈനീസ് സൈന്യത്തിന്റെ പുതിയ യുദ്ധോപകരണങ്ങളും പരേഡിൽ പ്രദർശിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: