തിരുവനന്തപുരം: പി.സി. ജോര്‍ജും ടി.എന്‍. പ്രതാപനും തമ്മിലുള്ള തര്‍ക്കം സര്‍ക്കാരിലോ യു.ഡി.എഫിലോ പ്രതിസന്ധിയുണ്ടാക്കില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി. മുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനും ഇതുപോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ഈ പ്രശ്നവും ഇരുവരും പരിഹരിക്കുമെന്നും ആന്റണി പറഞ്ഞു.
ടി.എന്‍.പ്രതാപന് എം.എല്‍.എയെ പി.സി.ജോര്‍ജ് ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആന്റണി. അതേസമയം ഈ വിഷയം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചില്ല. പത്തനംതിട്ടയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രിയോട് മാധ്യമ പ്രവര്‍ത്തകര്‍ ഇതു സംബന്ധിച്ച് പ്രതികരണം ആരാഞ്ഞപ്പോഴാണ് അദ്ദേഹം മൗനം പാലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: